Sunday, 16 September 2012

മഴ മുഖങ്ങള്‍

1. കണ്ണ്

അവള്‍ക്കഗ്രഹമുണ്ട്

കണ്ണ് പൊത്തിക്കളിക്കാന്‍ ,

കണ്ണവള്‍ക്കില്ലെങ്കിലും



...
2. നാരായണന്‍

നാരായമേന്തി

അലഞ്ഞെത്ര നാള്‍

നാരായണന്‍ ആകാന്‍

ഇനിയെത്ര ബാക്കി

3. മനസ്

മനസ് വെന്തു കത്തുമ്പോള്‍

വിശപ്പിനി എന്ത് കത്താന്‍ ...



4.വിവേകം

ചാരം മാറ്റിയ വിചാരവും

കാരം നിക്കിയ വികാരവും

ചാലിച്ഛതോ വിവേകം



5.ഇഷ്ടം

ഇഷ്ടങ്ങലോ ക്കെയും

നഷ്ടങ്ങളയപോള്‍

നഷ്ടങ്ങലോക്കെയും

ഇഷ്ടങ്ങലാക്കി ഞാന്‍



6.സ്വപ്നത്തിര



സ്വപ്നങ്ങള്‍ക്ക്

നിറം ചാലിച്ചു

നിന്നവനെ

തിര കൊണ്ടു പോയി

തീരമറിയാതെ..



7. പറന്ന്

ഓര്‍മകള്‍

വിടര്‍ന്നപ്പോള്‍

ഓമനത്തം

പറന്നകന്നു



8. പിടച്ചില്‍

ഓര്‍മകളില്‍ വിടര്‍ന്ന

താമര ഇതളുകള്‍ക്ക്‌

പ്രാണന്റെ പിടച്ചില്‍



9. അളവ്

അമ്മയുടെ സ്നേഹം

അളന്നെത്താന്‍

ഞാനൊരു

ചരടായി നിണ്ടു പോകുന്നു



10. ധ്യാനം

ധ്യാനമെന്തെന്നു

അറിയില്ലായിരുന്നു

അവളുടെ കണ്ണുകള്‍

കാണും മുന്‍പ്...



11. രാവണന്‍



രാവണഞ്ഞതു

അറിഞ്ഞില്ല

രാവണന്‍ വന്നതും



12.ഓര്‍മ്മക്കടത്ത്



അബോധത്തിന്റെ

പുഴ കടക്കാന്‍

ഓര്‍മ്മയുടെ

കടത്ത് വഞ്ചി നീ



13. തിരകള്‍ക്കപ്പുറം

പതഞ്ഞുയരുന്ന

തിരകളറിയുമോ

അതിനപ്പുറത്തെ

ജീവിതങ്ങള്‍



14. ബാക്കിയായത്

എനിക്കും നിനക്കുമിടയില്‍

മാഞ്ഞു തീരാന്‍

വെട്ടത്തിന്റെ

ഒരു തിര ബാക്കി



15.ഇലയനക്കം

ഓരോ ഇലയനക്കവും

നീ അറിയാതെ

എന്റെ ജീവനില്‍

സുഗന്ധം പകരുന്നു



16. മരുഭൂമിയിലെ പൂവ്



മരുഭൂമിയിലെ പൂവുകള്‍ക്ക്

മണം വേണ്ട, ഗുണവും

വേരുകള്‍ മാത്രം മതി

നിന്നെപോലെ നില്ക്കാന്‍



17.ഹൃദയാകാശം

ഹൃടയാകാശം

സുര്യ തേജസായി

നീ എന്നുമൊപ്പം



18. മനസ്

ക്ലാവ് പിടിച്ച കിനാക്കള്‍,

ചിന്തൈക്ക് തേക്കം,

മനസ് ഒരു തല്ലുകൊള്ളി



19. നിനവ്

നിഴല്‍ അനങ്ങുമ്പോ

ള്‍

നീയെന്നു നിനയ്ക്കും ഞാന്‍

നിലാവ് പുഞ്ചിരിക്കും



20. അമ്മ

പെയ്തു തീരാത്ത

നെടുവീര്‍പ്പുകളില്‍

നേര് ചികയുമമ്




21.മണ്‍സൂണ്‍...
കുത്തുവാക്കുകളില്‍ മനം നൊന്ത്



മഴവില്ലുടച്ച്‌ മടങ്ങുന്നു

മലയാളത്തിന്റെ

മണ്‍സൂണ്‍.....





22. മഴ മുഖങ്ങള്‍



മാനത്ത് മുഖമില്ലാതെ

മഴ...
ഭുമിയിലെ മുഖങ്ങള്‍

മാനത്തെയ്ക്ക്

ഉറ്റുനോക്കുന്നു...

മഴ മുഖങ്ങള്‍

താണ് പറക്കുന്നത്

കാണാന്‍ ...



23.ഹര്‍ത്താല്‍ മരം...



പൂക്കുന്നു പകല്‍

പകയ്ക്കുന്നു ജനം

പുകയുന്നു മനം

ഹര്‍ത്താല്‍ മരം...



24. മോഹം..



നിന്‍റെ വാക്കിന്‍ നിലാവില്‍

സൌഹൃദത്തിന്റെ

മധു നുണയുമ്പോള്‍

പിന്‍ നടക്കാന്‍ മോഹം..

Tuesday, 24 July 2012

പുന്നമടയുടെ പൂരമായി നെഹ്രുട്രോഫി

പുന്നമടയുടെ പൂരമായി നെഹ്രുട്രോഫി

<>
സതീഷ്‌ ആലപ്പുഴ
<>
ആവേശത്തിന്റെ ആരവങ്ങള്‍ ഉയരുകയായി. ആലപ്പുഴ പുന്നമടക്ക് പുളകത്തിന്റെ് പുതു പുക്കള്‍. കുട്ടനാടന്‍ ദൃശ്യ വിസ്മയത്തിന്റെ് വാതായനങ്ങള്‍ മലര്ക്കെ തുറക്കുന്നു പുന്നമട. ഇവിടെ നെഹ്രുട്രോഫി ജല മാമാങ്കത്തിന്റെ നാടുണര്ന്നിനരിക്കുന്നു. കുട്ടനാടിന്റെമ കരുത്തും ഐക്യവും മതമൈത്രിയും സ്നേഹ കുട്ടായ്മയും വിളംബരം ചെയ്യുന്നു ഈ ജല മേള. നെഹ്രുട്രോഫിയില്‍ മാറ്റുരയ്ക്കാന്‍ ഇരുപതു ചുണ്ടന്‍ വള്ളങ്ങള്‍ ഉള്പ്പെെടെ അറുപതു കളിവള്ളങ്ങള്‍ പരിശീലന തുഴച്ചിലില്‍ ആണ്. ‍വിശ്വ പ്രസിദ്ധമായ നെഹ്‌റു ട്രോഫിയുടെ ആവിര്ഭാലവത്തിനു കാരണ ഭുതനായത് ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്ലാ ല്‍ നെഹ്രുവാണ് എന്നത് മലയാളിക്ക് അഭിമാനപൂര്വംോ സ്മരിക്കാം,

നെഹ്രുവിനെ കീഴടക്കിയ കുട്ടനാടിന്‍
ദൃശ്യ വിസ്മയം
കോട്ടയത്ത്‌ എത്തിയ നെഹ്രുവിനെ ചുണ്ടന്‍ വള്ളങ്ങളുടെ ജലഘോഷയാത്രയോടെ കുട്ടനാടന്‍ കായല്‍ കാഴ്ച്ചകളിലുടെ സ്വീകരിച്ചു ആനയിച്ചു. 1952-ല്‍ ആണ് ഈ ചരിത്രമുഹൂര്ത്തംല.
ചുണ്ടന്‍ വള്ളങ്ങള്‍ ആനച്ചന്തത്തോടെ ആടിപ്പാടി എത്തുമ്പോള്‍ ഒരു നിമിഷം നെഹ്‌റു എല്ലാം മറന്നു. ഒപ്പമുണ്ടായിരുന്ന ഇന്ദിരപ്രിയദര്ശി്നീ യെയും പേരക്കുട്ടി രാജിവിനെയും.പോലും ..സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ ഉദ്യോഗസ്ഥരുടെ അഭ്യര്ത്ഥാന പോലും നിരകരിച്ചച്ചായിരുന്നു നെഹ്‌റു നടു ഭാഗം ചുണ്ടനിലേക്ക് ചാടിക്കയറിയത്, ആമോദത്തിന്റെ ആകാശത്തോളം ഉയര്ന്നണ തുഴചില്ക്കാടര്‍ നതോന്നത നീട്ടിപ്പാടി ആവേശത്തുഴകള്‍ വീശിയെറി ഞ്ഞു . ആ ആഹ്ലാദമാണ് നെഹ്‌റു ട്രോഫിയായി മാറിയത്.
അറുപതു വര്ഷം പൂര്ത്തി യാക്കി വജ്ര ജൂബിലി ആഘോഷ നിറവിലെത്തിയ നെഹ്രുട്രോഫി ജല മാമാങ്കം ഭാരത്തിനു എന്നും മധുര സ്മൃതികളുടെ നിധിപേടകമാണ്.

വജ്രജുബിലിക്ക് പ്രധാനമന്ത്രി
വിശിഷ്ടാതിഥി


നെഹ്‌റു ട്രോഫിയുടെ വജ്ര ജൂബിലിക്ക് പ്രധാനമന്ത്രി മന്മോതഹന്സിംചഗ് എത്തും. അതാണ്‌ ഈ വര്ഷ്ത്തെ സവിശേഷത. 1952-ല്‍ നെഹ്രുവിനെ സ്വികരിച്ച ശേഷം കുട്ടനാടും നെഹ്രുട്രോഫിയും വീണ്ടും ഭാരതത്തിന്റെ പ്രധാനമന്ത്രിക്കായ് കാത്തിരിക്കുന്നു. വിനോദ സഞ്ചാര രംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിനു പ്രധാനമന്ത്രിയുടെ സന്ദര്ശ്നം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്‍ വര്ഷം ഭാരതത്തിന്റെ രാഷ്‌ട്രപതി പ്രതിഭാ പാട്ടീലയിരുന്നു വിശിഷ്ടതിഥി. ആലപുഴയ്ക്ക് ഒരു ടൂറിസം പാക്കേജ് പ്രഖ്യാപിക്കാന്‍ ആ സന്ദര്ശ്നം വഴിയൊരുക്കി.മാത്രമല്ല, നെഹ്രുട്രോഫി സ്പോണ്സയര്‍ ചെയ്യാന്‍ കോടികളുമായി ഉത്തരേന്ത്യന്‍ കമ്പനിക്കള്‍ വരുമെന്ന് ഉറപ്പു ലഭിച്ചതും രാഷ്ട്രപതിയുടെ സന്ദര്ശിനത്തിലുടെയാണ്. ഇക്കുറിയും അത് പോലെ വന്‍ നേട്ടം സൃഷ്ടിക്കാന്‍ കഴിയുമെന്ന മണക്കു കൂട്ടലിലാണ് സംഘാടകര്‍..

കരയുടെ മേളമായ്, കായലിന്റെന താളമായ്


കരയിലെ മേളമാണ്, കായലിലെ താളമാണ് വള്ളംകളി. അത് നെഹ്‌റു ട്രോഫി ആകുമ്പോള്‍ പറഞ്ഞറിയിക്കാന്‍ കഴിയില്ല അതിന്റെ വവൈപുല്യം.
1350 മീറ്റര്‍ ദൈര്ഘ്യാമുള്ള ട്രാക്കിലാണ് പുന്നമടയിലെ ജല പൂരം അരങ്ങേറുക. ഇത്രയും നീളത്തില്‍ ഒരു മല്സടരം ലോകത്ത് മറ്റെങ്ങും ഉണ്ടാകില്ല.. അയ്യായിരത്തോളം തുഴച്ചില്ക്കാരര്‍.. നൂറു കണക്കിന് സംഘാടകര്‍...ലെക്ഷക്കണക്കിനു ദൃക്സാക്ഷികള്‍. ഇത് കൂടാതെ ചാനലുകളിലൂടെ വിസ്വമെമ്പാടുമുള്ള കോടിക്കണക്കിനു കായികപ്രേമികള്‍.. ഇത് നെഹ്രുട്രോഫിക്ക് മാത്രം അവകാശപ്പെട്ട വൈശിഷ്ട്യമാണ്. നെഹ്രുട്രോഫ്യ്യുടെ സംഘാടകര്‍ നെഹ്രുട്രോഫി ബോട്ട് രേസ് സൊസൈറ്റിയാണ്. ജില്ല കലക്ടര്‍ ചെയര്മാസനായ സൊസൈറ്റി ജനകിയ പന്കാളിത്തത്തിലാണ് പരിപാടികള്‍ സന്ഘടിപിക്കുക. വിളംബര ജാഥയും വഞ്ചിപ്പാട്ട്‌ മത്സരവുമൊക്കെ ഇതിന്റെ ഭാഗമയി സന്ഘടിപ്പിക്കാറുണ്ട്.

വജ്രജൂബിലി സ്മാരകമായി
പുന്നമടയില്‍ നെഹ്‌റു പ്രതിമ.


അറുപതു വര്ഷിത്തിനു ശേഷമാണെങ്കിലും പുന്നമടയില്‍ നെഹ്‌റു പ്രതിമ ഉയരുകയാണ്. ജില്ല കലക്ടര്‍ ചെയര്മാ്നായ നെഹ്രുട്രോഫി ബോട്ട് റൈസ് സൊസൈറ്റിയും ജില്ല ടൂരിസം പ്രമോഷന്‍ കൌണ്സിലും ചേര്ന്നാ ണു പ്രതിമ സ്ഥാപിക്കുക. വിശാഖ പട്ടണത്തു നിന്ന് കൊണ്ടു വരുന്ന നെഹ്‌റു പ്രതിമയെ സ്വികരിച്ചു പുന്നമാടയിലേക്ക് ആനയിക്കും. ഫിനിഷിംഗ് പോയിന്റി ല്‍ നെഹ്‌റു പവലിയനിലാണ് പ്രതിമ സ്ഥാപിക്കുക. പുന്നമട പടിഞ്ഞാറെ കരയെയും നെഹ്‌റു പവലിയനെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനു ബൈലി പാലത്തിന്റെ മാതൃകയില്‍ പുന്നമട കായലിനു കുറുകെ പാലം നിര്മ്മി ക്കാനും സംസ്ഥാന സര്ക്കാപര്‍ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്ന്ന് നെഹ്രുട്രോഫി വള്ളംകളിയുടെ അറുപതാം വാര്ഷിാക സന്ഘടക സമിതിയിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.\

ഗേറ്റ് വേ ഓഫ് കുട്ടനാട്‌


കുട്ടനാടന്‍ ദൃശ്യഭംഗി കണ്ടാല്‍ മതിമറന്ന് നിന്ന് പോകാത്തവര്‍ ഭൂമിയില്‍ ഉണ്ടാകില്ല.. അതാണ്‌ അനുഭവം. തോടുകളും പുഞ്ച പാടങ്ങളും ചെറു തുരുത്തുകളും വട്ടക്കായാലും പാതിരാമണല്‍ ദ്വീപും കായല്‍ കുത്തിയെടുത് കായല്‍ രാജാവ് മുരിക്കന്‍ കൃഷിയിറക്കിയ ആര്‍ ബ്ലോക്ക്‌ കായലും....എല്ലാം വിനോദ സഞ്ചാരിയെ ഹൃദ്യമായി വരവേല്ക്കുിന്ന കുട്ടനാടന്‍ ദൃശ്യാ വിസ്മയങ്ങളാണ്.
കുട്ടനാട്ടില്‍ മുന്പ് വന്നിരുന്ന ഉല്ലാസ യാത്രികര്ക്ക്ന പകല്‍ ചുറ്റിയടിച്ചു സന്ധ്യക്ക് മുന്പ്ാ മടങ്ങി പോകേണ്ട സാഹചര്യമായിരുന്നു. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. ആയിരത്തോളം ഹൌസ് ബോട്ടുകള്‍ ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു. പല വലുപ്പത്തിലും രൂപഭംഗിയിലും ഉള്ളവ. കീശയുടെ കനം പോലെ തിരഞ്ഞെടുക്കാന്‍ യാത്രക്കാര്ക്ക്യ അവകാശമുണ്ട്. പാതി രാത്രിയിലും വിനോദ സഞ്ചാരികള്ക്ക്ത കായലിന്റെ വിരിമാറിലുടെ ചുറ്റിയടിക്കാം. ചുണ്ടി കാട്ടുന്ന കരിമീനെയും കൊഞ്ചിനെയുമെല്ലാം കുട്ടനാടിന്റെക രുചിക്കൂട്ടില്‍ നുണഞ്ഞിറക്കാം. അങ്ങനെ ഒന്നോ രണ്ടോ രാപകലുകള്‍ ടെന്ഷ്ന്‍ മറന്നു ഭുമിയില്‍ .സ്വര്ഗ്ഗ സമാനമായ ഒരിടത്ത്, ജലസമൃദ്ധിയുടെയും ഹരിതഭംഗിയുടെയും നിരവിന്‍ നടുവില്‍, കൊയ്ത്തു പാട്ടുകേട്ട്, വച്ചിപ്പട്ടു പാടി ആര്പ്പ് വിളിച്ചു......അങ്ങനെ അവിസ്മരണീയമായ അനുഭവങ്ങല്ക്കാ യി കാത്തിരിക്കുന്നു പുന്നമട. നെഹ്രുട്രോഫിയുടെ പെരുമയും പേറി...
end

Saturday, 14 July 2012

ഒരു
പുഴയുടെ ആത്മഗതം
<>

വറ്റിപ്പോയ ഒരു പുഴയ്ക്കു
എന്താണ് പറയാനുണ്ടാവുക
ഇന്നലെ ഞാനുണ്ടായിരുന്നു
എന്നതിനപ്പുറം .....?
ഇന്ന് നീയുന്ടെങ്കിലും
ഞാനില്ലാത്തപ്പോള്‍....

മരിച്ചുപോയ സുഹൃത്തിനു
എന്ത് നല്‍കാന്‍ നിനക്കാകും
പുഷ്പ ചക്രത്തിന് അപ്പുറം ...?
ഒന്നുമില്ലെന്ന് എനിക്കറിയാം.

ഞാന്‍ മരിച്ചത്
എനിക്ക് വേണ്ടിയാണല്ലോ..
നീ കൊല്ലും മുന്നേ
മരിക്കണമെന്ന് ഞാന്‍
മോഹിച്ചു..
നിന്‍റെ ക്രൂരതകളുടെ
നിണം അണിഞ്ഞു
എനിക്കെത്ര നാള്‍
വെന്തു ഒഴുകാനാകും..?
ചലം ചീറ്റുന്ന നിന്‍ മേനിക്ക്
എത്രനാള്‍
സ്നാനമൊരുക്കാന്‍ ....?

മണല്‍ ഊറ്റിയും
മണി വാങ്ങിയും
മതികെട്ടു നീ
വളരുംപോള്‍
വരണ്ടു പോയ പുഴയെ
ആരാണ് ഓര്‍ക്കുക...?
എങ്കിലും
ആശ്വസിക്കുന്നു ഞാന്‍..
അര്‍ബുധമോ പന്നിപ്പനിയോ
മസ്തിഷ്ക ജ്വരമോ
ബാധിച്ച നീ
ഒരിറ്റു ജലത്തിന് കൊതിച്ചു
കിട്ടാതെ
ജീവനൊടുക്കാന്‍
എന്നിലേക്ക്‌ ഓടിയെത്തുമ്പോള്‍
ഭാഗ്യം... ഞാന്‍ ഉണ്ടാകില്ലല്ലോ...
ഹോ....എന്തൊരാശ്വാസം..
അതോര്‍മ്മിക്കുംപോള്‍...

വറ്റിപ്പോയ പുഴയ്ക്കു
ഇതിനപ്പുറം എന്താണ്
പറയാന്‍ ബാക്കിയുണ്ടാവുക ....?
,<>

Tuesday, 19 June 2012

പുജ്യത്തില്‍ നിന്നും
പൂജനീയനാകുന്ന മാര്‍ഗം

എല്ലാവരും ആഗ്രഹിക്കുന്നു ഹീറോ ആയി മാറണമെന്ന് .പക്ഷേ അതിനു കഴിയാതെ നെഞ്ചത്തടിച്ചു കരയുന്ന കാഴ്ച എങ്ങും  കാണാം.എങ്ങനെയാണു സീറോയില്‍ നിന്നും ഹീറോ ആകുക...? അതിനു ആദ്യം ഞാന്‍ വെറും പൂജ്യമാനെന്നു തിരിച്ചറിയണം. ഈ തിരിച്ചറിവാണ് ഒരു വ്യക്തിയെ ഹീറോ ആക്കി മാറ്റുക.
കാമക്രോധ ലോഭ മോഹ അഹങ്കാരങ്ങള്‍ എന്നാ പഞ്ച  ശത്രുക്കള്‍ നമ്മില്‍ അധിവസിക്കുന്ന കാലത്തോളം നമുക്ക് ഹീറോ ആയി മാറാന്‍ കഴിയില്ല. ഭഗവാനെ എപ്പോഴാണ് നമ്മള്‍ കൂടെ കൂട്ടുന്നത്‌.. അതായതു.. അഹം വെടിഞ്ഞ് എപ്പോള്‍ നമ്മള്‍ ഭഗവനോപ്പം ഇരിക്കുന്നുവോ അപ്പോള്‍ നമ്മളും ഹീറോ ആയി മാറുന്നു. പൂജ്യതിനു തനിച്ചു നില്നില്പ്പില്ലല്ലോ. പൂജ്യമെഴ്തി വലതു  വശത്ത്   എത്ര അക്കങ്ങള്‍ ഇട്ടാലും അതിനു വിലയില്ല. എപോഴാനു  ഭഗവാനാകുന്ന അക്കത്തെ  നമ്മള്‍ ആദ്യം മുന്നില്‍ വൈക്കുന്നത് അപ്പോള്‍ പുജ്യമായ നമുക്കും വിലയുണ്ടാകുന്നു. പുജ്യത്തില്‍ നിന്നും നമ്മള്‍ പൂജനീയനായി വളരുന്നു. ഈ മന പരിവര്‍ത്തനത്തിന് മന്ത്ര ജപം പ്രധാനമാണ്

Sunday, 13 May 2012


അമ്മ..
()

കരിന്തിരി വെട്ടത്ത്
അമ്മയുടെ
കണ്നീരുപ്പുചുടില്‍
ചാലിച്ച കഞ്ഞിയാണ്
എന്‍റെ
വിശപ്പാറ്റിയത്...

ചാണകമെഴുതിയ
 നിലത്ത് കിടന്നു
അമ്മ വിതുമ്പിയതാണ്
താരാട്ടായി
എന്നെ
ഉറക്കിയത്....

കണ്ടം വച്ച കോട്ടുപോലെ
അമ്മ തുന്നിക്കുട്ടിയ
ഉടുപ്പുകളാണ്
പഞ്ഞമറിയിക്കാതെ
എന്നെ
പൊതിഞ്ഞ്
സുക്ഷിച്ചത്......

അമ്മ വായിച്ച
അക്ഷരങ്ങളാണ്
അറിവിന്‍റെ അഗ്നിയിലേക്ക്
എന്നെ
പറത്തി വിട്ടത്........

അമ്മയുടെ പേര്‍
അങ്ങനെയാണ്
നന്മയെന്നു
 ഞാന്‍
കുഞ്ഞുന്നാളിലേ.
കുറിച്ച് വച്ച.ത്......
അമ്മയാ ണു
 പുണ്യമെന്നു
മന്ത്രമോതിയതും.......
.........................
സതീഷ്‌ ആലപ്പുഴ
()
സ്വപ്നക്കുട്ടില്‍
സ്നേഹ ചുംബനത്തിനു
അമ്മക്കിളിയുടെ കാത്തിരിപ്,
തളിരിലകള്‍ സാക്ഷി..
 അവനെ കാത്ത്
-------------------------
നീ വരും പാതയില്‍ ‍
മഞ്ഞ പട്ടാംബരം ചുറ്റി
കാത്തു നില്‍ക്കുന്നു ‍ ഞാന്‍
 നീ അറിയാതെ....

ghatikaara suchi


ആ മനസ് 
o
ഘടികാര സുചി  എത്ര വേഗമാണ് 
ഓടി തീര്‍ക്കുന്നത്,

എത്ര വട്ടമാണ്  12 നെ- 
വലംവച്ച് ആലിംഗനം ചെയ്യുക..

അതിനു പ്രണയാര്‍ദ്രന്റെ മനസുണ്ട്..

Saturday, 3 March 2012

ഓര്‍മ്മകള്‍ ഉണ്ടാകരുത്.....

()


ആരോ പറഞ്ഞ കഥകള്‍
കേട്ടുണര്‍ന്ന നാളുകള്‍...
ഓര്‍മയുടെ ചുടു നിണം
തളം കെട്ടിയ രാവുകള്‍ ....
പിന്നെയും പിന്നെയും
സന്ദേഹിച്ചു പോയ
ദിനരാത്രങ്ങള്‍.........
കേള്‍ക്കാന്‍ കൊതിക്കാത്ത
വാക്കുകളിലെ വ്യാകരണ
പിശകുകള്‍ മനം പുരട്ടിച്ച
 യാമങ്ങള്‍.......
ഓര്‍മകളേ...........
എന്ത് തെറ്റാണു
നിന്നോട് ഞാന്‍
ചെയ്തത്....?
വല്ലപ്പോഴും നിന്റെ
ചങ്ങാത്തം തേടി
വന്നതല്ലാതെ...
ഓര്‍മകളെ.... വിട...

()

Monday, 27 February 2012


നിളപോലെ

()
നേര്‍ത്ത്‌ നേര്‍ത്ത്‌
 നിളപോലെ നീ..
നീരാവിയാകുമെന്ന്‌
 നിനച്ചില്ല, ഞാന്‍....

Thursday, 23 February 2012

ഇല പൊഴിച്ചു
കാലത്തിന്റെ
സൊറ പറച്ചില്‍,
കിനാവുപോലെ...

Tuesday, 14 February 2012

നിങ്ങള്‍ക്കായി സാസ്ബാബു ഇപ്പോഴും.......


നിങ്ങള്‍ക്കായി സാസ്ബാബു ഇപ്പോഴും
പ്രാര്‍ഥനയില്‍...........

ഇരുട്ട് കൂടു വച്ച ഇടുങ്ങിയ മുറി. 108  ഉപനിഷത്തിന്റെ വായനയിലാണ് ബാബു. ബാബു പ്രാര്‍ത്ഥിക്കുന്നു -ലോകാ  സമസ്താ സുഖിനോ ഭവന്തു :
അര്‍ബുദ കിടക്കയിലും ബാബുവിന്റെ മനസ് നിറയെ മറ്റുള്ളവരാണ് .
  സാസ് ബാബു(52 )വിനെ അറിയില്ലേ.. രണ്ടു പതിട്ടാന്റില്‍ ഏറെയായി അലപുഴയിലെ  ആതുര   സേവന രംഗത്ത് കാരുണ്യത്തിന്റെ ആള്‍ രൂപമയി നിറഞ്ഞു നിന്നിരുന്ന സാം ബാബു.‍ ചേര്‍ത്തലയിലെ സ്വകാര്യ ആസ്പത്രിയില്‍ അടിയന്ധര ചികിത്സിക്കു നാളെ വീണ്ടും വിധേയനാകുന്നു.  ഇരിക്കാനും കിടക്കാനും കഴിയാതെ ബാബു പ്രയസതിന്റെ മരുഭൂമിയില്‍ ആരോടു പരാതി പറയാതെ എരിഞ്ഞു തീരുന്നു...അത് തത്വചിന്തയായി, കവിതയായി വേദനൈക്കുമേല്‍ ദിവ്യതൈലം പോലെ ആ മനസ്സില്‍ നിന്നും കടലാസിലേക്ക് പകരുന്നു. വേദനയെ മധുരിക്കുന്ന ഒരു ആത്മീയ അനുബവമാക്കി പരിഭാഷ ചെയ്യുകയാണ് ബാബു. നട്ടെല്ലിനെ വരിഞ്ഞു മുറുക്കിയ വേദനയുടെ ച്ചുളിച്ചുളിപ്പുകളെ എഴുത്തോല കൊണ്ടു മറച്ചു പിടിക്കുകയാണ് ബാബു. -കലുരന്‍- ൫൯ ഉള്‍പ്പെട്ടെ വിലയേറിയ മരുന്നിനു മാത്രം നിത്യവും 250  രൂപക്ക് മേല്‍ വേണം. ഒരാഴ്ചത്തെ അസ്പത്രിവസത്തിനു കുറഞ്ഞത്‌ 15000- രൂപ വേണം. കിടപ്പിലായതോടെ ബാബുവിന്റെ തൊഴില്‍ സ്ഥാപനം ലെക്ഷങ്ങളുടെ  കടത്തിലായി. ജില്ല ബാങ്കില്‍ ഉള്‍പ്പെടെയുള്ള ലെക്ഷങ്ങളുടെ കുടിശികയാണ്  ആകെ സ്വത്തു.
 നമ്മള്‍ സുഭിക്ഷമായി ഭക്ഷിക്കാന്‍ ജോലിചെയ്യുന്നു.ബാബുവിന് അത് കഴിയില്ല,ആവതു കാലത്ത് വിസന്നു വന്ന മാനസിക രോഗിക്കുപോലും സ്വന്ധം ആഹാരം കൈനീട്ടി കൊടുത്തവന്‍,അസ്യ്പത്രി കിടക്കയില്‍ പുഴുവരിച്ചു കിടന്ന ഒട്ടേറെ  അനാതര്‍ക്ക് അന്നവും മരുന്നും വസ്ത്രവും.. അഭയവും നല്‍കിയവന്‍. ഒരുനേരം വിശപ്പടക്കാന്‍ അല്ല, മരുന്ന് വാങ്ങാന്‍ ബാബുവിന് മുന്നില്‍ ചില സുമനസുകളുടെ സഹായം മത്രമാനുളത്. ആയിരങ്ങള്‍ക്ക് ജീവരെക്തം ദാനം ചെയ്ത ബാബു ഇന്ന് സ്വന്തം ജീവന് മുന്നില്‍......
ഒരു കടലോളം വേദനയെ കടുകൊളമാക്കി  മാറ്റുന്നു. ദൈവദാസനായി പ്രഖ്യാപിക്കപ്പെട്ട മോണ്‍. രേയ്നോല്ടു  പുരിക്കലിന്റെ ജീവചരിത്രം ഇരുപതു വര്ഷം മുന്‍പ് എഴുതിയ ബാബു അത്-എന്ന കവിത സമാഹരവും പ്രസിധീകരിചിടുന്ടു.
നല്ല മനസുകള്‍ ഉണ്ട് എന്നതിന്റെ തെളിവാണ് ബാബുവിന്റെ കുടുംബം ഇന്നും ജീവിക്കുന്നത്. അതിനപ്പുറം... എന്ത് പറയാന്‍..?
സുഹൃത്തേ.. ബാബു ഇനിയും ജീവിക്കണോ എന്നാ ചോദ്യത്തിനുത്തരം പറയാന്‍ ദൈവം നമുക്കും ഒരവസരം തരുന്നു. ഇന്ന് രാവിലെ ചന്ധനക്കാവിലെ  വീടിലെത്തി ബാബുവിനെ കണ്ടപോള്‍, നെഞ്ചകം  പൊട്ടുന്ന കവിതകള്‍ സ്വയം വായിച്ചു അറിയാതെ വിതുമ്പി പോകുന്ന ബാബു.  ഇത്രയും എഴുതിയില്ലെങ്കില്‍ ഞാന്‍ എന്നോട് ചെയ്യുന്ന പാപമാകും  എന്ന് തോന്നിപോയതുകൊന്ടു മാത്രം എഴുതിപ്പോയി. കണ്ണടച്ചു കവിത ചൊല്ലിയ ബാബു അറിയാതെ എടുത്ത ചിത്രവും ചേര്‍ക്കുന്നു. ബാബുവിന്റെ അനുമതി തേടാതെ ചെയ്ത അപരാധത്തിന്  ദൈവം എന്നോട് പൊറുക്കുമെന്നു  കരുതട്ടെ.

എന്റെ മെയില്‍ -സതീഷ്‌ഗോപിക @ജിമെയില്‍.കോം , ഫേസ് ബുക്ക്‌-സതീഷ്ഗോപി.


Sunday, 12 February 2012

oormmaayanam


ഓര്‍മ്മായനം....

ഓര്‍മ്മകള്‍ ഒരിക്കലും വന്ന വഴി മറക്കില്ല. എല്ലാ വഴികളും അവ ഓര്‍ക്കതിരിക്കാം.. എങ്കിലും ഓര്‍മ്മകള്‍ക്ക് ഒരു പണമിട മുന്തൂക്കമുന്ടു. അത് അവയുടെ ആത്മര്‍ത്തതയില്‍ ആണ് . ഓര്‍മ്മ മരങ്ങളായി നമ്മള്‍  പടര്‍ന്നു പന്തലിക്കൂ...അപ്പോള്‍ കാണാം ഓര്‍മ്മയുടെ ആ കരുത്ത്. ഓരോ ഓര്‍മയും ഓരോ ചെറു തുരുതുകളിലേക്കുള്ള ചെറു യാത്രകളാണ്. യാത്ര എന്നും ഓര്‍മയ്ക്ക് പനിനീര്‍ പുരട്ടിയ സ്നാനവും..
ഓര്‍മയുടെ ചുവടു നോക്കിയുള്ള ആ നടപ്പിനു ഒരു സുഖം ഉണ്ടുതാനും.
ഒരു പൂവ് വിരിയുംപോലെ മധുരമുറും കാഴ്ചയാണ് അതും.

ആധ്യാത്മികത

ആധ്യാത്മികതയും ഭൌതികതയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ എന്റെ അത്മീയത എന്നും തോറ്റു തൊപ്പിയിട്ടു പോകുന്നു .... ദൈവമേ ... പൊറുക്കണേ..