Tuesday, 24 July 2012

പുന്നമടയുടെ പൂരമായി നെഹ്രുട്രോഫി

പുന്നമടയുടെ പൂരമായി നെഹ്രുട്രോഫി

<>
സതീഷ്‌ ആലപ്പുഴ
<>
ആവേശത്തിന്റെ ആരവങ്ങള്‍ ഉയരുകയായി. ആലപ്പുഴ പുന്നമടക്ക് പുളകത്തിന്റെ് പുതു പുക്കള്‍. കുട്ടനാടന്‍ ദൃശ്യ വിസ്മയത്തിന്റെ് വാതായനങ്ങള്‍ മലര്ക്കെ തുറക്കുന്നു പുന്നമട. ഇവിടെ നെഹ്രുട്രോഫി ജല മാമാങ്കത്തിന്റെ നാടുണര്ന്നിനരിക്കുന്നു. കുട്ടനാടിന്റെമ കരുത്തും ഐക്യവും മതമൈത്രിയും സ്നേഹ കുട്ടായ്മയും വിളംബരം ചെയ്യുന്നു ഈ ജല മേള. നെഹ്രുട്രോഫിയില്‍ മാറ്റുരയ്ക്കാന്‍ ഇരുപതു ചുണ്ടന്‍ വള്ളങ്ങള്‍ ഉള്പ്പെെടെ അറുപതു കളിവള്ളങ്ങള്‍ പരിശീലന തുഴച്ചിലില്‍ ആണ്. ‍വിശ്വ പ്രസിദ്ധമായ നെഹ്‌റു ട്രോഫിയുടെ ആവിര്ഭാലവത്തിനു കാരണ ഭുതനായത് ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്ലാ ല്‍ നെഹ്രുവാണ് എന്നത് മലയാളിക്ക് അഭിമാനപൂര്വംോ സ്മരിക്കാം,

നെഹ്രുവിനെ കീഴടക്കിയ കുട്ടനാടിന്‍
ദൃശ്യ വിസ്മയം
കോട്ടയത്ത്‌ എത്തിയ നെഹ്രുവിനെ ചുണ്ടന്‍ വള്ളങ്ങളുടെ ജലഘോഷയാത്രയോടെ കുട്ടനാടന്‍ കായല്‍ കാഴ്ച്ചകളിലുടെ സ്വീകരിച്ചു ആനയിച്ചു. 1952-ല്‍ ആണ് ഈ ചരിത്രമുഹൂര്ത്തംല.
ചുണ്ടന്‍ വള്ളങ്ങള്‍ ആനച്ചന്തത്തോടെ ആടിപ്പാടി എത്തുമ്പോള്‍ ഒരു നിമിഷം നെഹ്‌റു എല്ലാം മറന്നു. ഒപ്പമുണ്ടായിരുന്ന ഇന്ദിരപ്രിയദര്ശി്നീ യെയും പേരക്കുട്ടി രാജിവിനെയും.പോലും ..സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ ഉദ്യോഗസ്ഥരുടെ അഭ്യര്ത്ഥാന പോലും നിരകരിച്ചച്ചായിരുന്നു നെഹ്‌റു നടു ഭാഗം ചുണ്ടനിലേക്ക് ചാടിക്കയറിയത്, ആമോദത്തിന്റെ ആകാശത്തോളം ഉയര്ന്നണ തുഴചില്ക്കാടര്‍ നതോന്നത നീട്ടിപ്പാടി ആവേശത്തുഴകള്‍ വീശിയെറി ഞ്ഞു . ആ ആഹ്ലാദമാണ് നെഹ്‌റു ട്രോഫിയായി മാറിയത്.
അറുപതു വര്ഷം പൂര്ത്തി യാക്കി വജ്ര ജൂബിലി ആഘോഷ നിറവിലെത്തിയ നെഹ്രുട്രോഫി ജല മാമാങ്കം ഭാരത്തിനു എന്നും മധുര സ്മൃതികളുടെ നിധിപേടകമാണ്.

വജ്രജുബിലിക്ക് പ്രധാനമന്ത്രി
വിശിഷ്ടാതിഥി


നെഹ്‌റു ട്രോഫിയുടെ വജ്ര ജൂബിലിക്ക് പ്രധാനമന്ത്രി മന്മോതഹന്സിംചഗ് എത്തും. അതാണ്‌ ഈ വര്ഷ്ത്തെ സവിശേഷത. 1952-ല്‍ നെഹ്രുവിനെ സ്വികരിച്ച ശേഷം കുട്ടനാടും നെഹ്രുട്രോഫിയും വീണ്ടും ഭാരതത്തിന്റെ പ്രധാനമന്ത്രിക്കായ് കാത്തിരിക്കുന്നു. വിനോദ സഞ്ചാര രംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിനു പ്രധാനമന്ത്രിയുടെ സന്ദര്ശ്നം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്‍ വര്ഷം ഭാരതത്തിന്റെ രാഷ്‌ട്രപതി പ്രതിഭാ പാട്ടീലയിരുന്നു വിശിഷ്ടതിഥി. ആലപുഴയ്ക്ക് ഒരു ടൂറിസം പാക്കേജ് പ്രഖ്യാപിക്കാന്‍ ആ സന്ദര്ശ്നം വഴിയൊരുക്കി.മാത്രമല്ല, നെഹ്രുട്രോഫി സ്പോണ്സയര്‍ ചെയ്യാന്‍ കോടികളുമായി ഉത്തരേന്ത്യന്‍ കമ്പനിക്കള്‍ വരുമെന്ന് ഉറപ്പു ലഭിച്ചതും രാഷ്ട്രപതിയുടെ സന്ദര്ശിനത്തിലുടെയാണ്. ഇക്കുറിയും അത് പോലെ വന്‍ നേട്ടം സൃഷ്ടിക്കാന്‍ കഴിയുമെന്ന മണക്കു കൂട്ടലിലാണ് സംഘാടകര്‍..

കരയുടെ മേളമായ്, കായലിന്റെന താളമായ്


കരയിലെ മേളമാണ്, കായലിലെ താളമാണ് വള്ളംകളി. അത് നെഹ്‌റു ട്രോഫി ആകുമ്പോള്‍ പറഞ്ഞറിയിക്കാന്‍ കഴിയില്ല അതിന്റെ വവൈപുല്യം.
1350 മീറ്റര്‍ ദൈര്ഘ്യാമുള്ള ട്രാക്കിലാണ് പുന്നമടയിലെ ജല പൂരം അരങ്ങേറുക. ഇത്രയും നീളത്തില്‍ ഒരു മല്സടരം ലോകത്ത് മറ്റെങ്ങും ഉണ്ടാകില്ല.. അയ്യായിരത്തോളം തുഴച്ചില്ക്കാരര്‍.. നൂറു കണക്കിന് സംഘാടകര്‍...ലെക്ഷക്കണക്കിനു ദൃക്സാക്ഷികള്‍. ഇത് കൂടാതെ ചാനലുകളിലൂടെ വിസ്വമെമ്പാടുമുള്ള കോടിക്കണക്കിനു കായികപ്രേമികള്‍.. ഇത് നെഹ്രുട്രോഫിക്ക് മാത്രം അവകാശപ്പെട്ട വൈശിഷ്ട്യമാണ്. നെഹ്രുട്രോഫ്യ്യുടെ സംഘാടകര്‍ നെഹ്രുട്രോഫി ബോട്ട് രേസ് സൊസൈറ്റിയാണ്. ജില്ല കലക്ടര്‍ ചെയര്മാസനായ സൊസൈറ്റി ജനകിയ പന്കാളിത്തത്തിലാണ് പരിപാടികള്‍ സന്ഘടിപിക്കുക. വിളംബര ജാഥയും വഞ്ചിപ്പാട്ട്‌ മത്സരവുമൊക്കെ ഇതിന്റെ ഭാഗമയി സന്ഘടിപ്പിക്കാറുണ്ട്.

വജ്രജൂബിലി സ്മാരകമായി
പുന്നമടയില്‍ നെഹ്‌റു പ്രതിമ.


അറുപതു വര്ഷിത്തിനു ശേഷമാണെങ്കിലും പുന്നമടയില്‍ നെഹ്‌റു പ്രതിമ ഉയരുകയാണ്. ജില്ല കലക്ടര്‍ ചെയര്മാ്നായ നെഹ്രുട്രോഫി ബോട്ട് റൈസ് സൊസൈറ്റിയും ജില്ല ടൂരിസം പ്രമോഷന്‍ കൌണ്സിലും ചേര്ന്നാ ണു പ്രതിമ സ്ഥാപിക്കുക. വിശാഖ പട്ടണത്തു നിന്ന് കൊണ്ടു വരുന്ന നെഹ്‌റു പ്രതിമയെ സ്വികരിച്ചു പുന്നമാടയിലേക്ക് ആനയിക്കും. ഫിനിഷിംഗ് പോയിന്റി ല്‍ നെഹ്‌റു പവലിയനിലാണ് പ്രതിമ സ്ഥാപിക്കുക. പുന്നമട പടിഞ്ഞാറെ കരയെയും നെഹ്‌റു പവലിയനെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനു ബൈലി പാലത്തിന്റെ മാതൃകയില്‍ പുന്നമട കായലിനു കുറുകെ പാലം നിര്മ്മി ക്കാനും സംസ്ഥാന സര്ക്കാപര്‍ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്ന്ന് നെഹ്രുട്രോഫി വള്ളംകളിയുടെ അറുപതാം വാര്ഷിാക സന്ഘടക സമിതിയിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.\

ഗേറ്റ് വേ ഓഫ് കുട്ടനാട്‌


കുട്ടനാടന്‍ ദൃശ്യഭംഗി കണ്ടാല്‍ മതിമറന്ന് നിന്ന് പോകാത്തവര്‍ ഭൂമിയില്‍ ഉണ്ടാകില്ല.. അതാണ്‌ അനുഭവം. തോടുകളും പുഞ്ച പാടങ്ങളും ചെറു തുരുത്തുകളും വട്ടക്കായാലും പാതിരാമണല്‍ ദ്വീപും കായല്‍ കുത്തിയെടുത് കായല്‍ രാജാവ് മുരിക്കന്‍ കൃഷിയിറക്കിയ ആര്‍ ബ്ലോക്ക്‌ കായലും....എല്ലാം വിനോദ സഞ്ചാരിയെ ഹൃദ്യമായി വരവേല്ക്കുിന്ന കുട്ടനാടന്‍ ദൃശ്യാ വിസ്മയങ്ങളാണ്.
കുട്ടനാട്ടില്‍ മുന്പ് വന്നിരുന്ന ഉല്ലാസ യാത്രികര്ക്ക്ന പകല്‍ ചുറ്റിയടിച്ചു സന്ധ്യക്ക് മുന്പ്ാ മടങ്ങി പോകേണ്ട സാഹചര്യമായിരുന്നു. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. ആയിരത്തോളം ഹൌസ് ബോട്ടുകള്‍ ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു. പല വലുപ്പത്തിലും രൂപഭംഗിയിലും ഉള്ളവ. കീശയുടെ കനം പോലെ തിരഞ്ഞെടുക്കാന്‍ യാത്രക്കാര്ക്ക്യ അവകാശമുണ്ട്. പാതി രാത്രിയിലും വിനോദ സഞ്ചാരികള്ക്ക്ത കായലിന്റെ വിരിമാറിലുടെ ചുറ്റിയടിക്കാം. ചുണ്ടി കാട്ടുന്ന കരിമീനെയും കൊഞ്ചിനെയുമെല്ലാം കുട്ടനാടിന്റെക രുചിക്കൂട്ടില്‍ നുണഞ്ഞിറക്കാം. അങ്ങനെ ഒന്നോ രണ്ടോ രാപകലുകള്‍ ടെന്ഷ്ന്‍ മറന്നു ഭുമിയില്‍ .സ്വര്ഗ്ഗ സമാനമായ ഒരിടത്ത്, ജലസമൃദ്ധിയുടെയും ഹരിതഭംഗിയുടെയും നിരവിന്‍ നടുവില്‍, കൊയ്ത്തു പാട്ടുകേട്ട്, വച്ചിപ്പട്ടു പാടി ആര്പ്പ് വിളിച്ചു......അങ്ങനെ അവിസ്മരണീയമായ അനുഭവങ്ങല്ക്കാ യി കാത്തിരിക്കുന്നു പുന്നമട. നെഹ്രുട്രോഫിയുടെ പെരുമയും പേറി...
end

No comments:

Post a Comment