Saturday, 14 July 2012

ഒരു
പുഴയുടെ ആത്മഗതം
<>

വറ്റിപ്പോയ ഒരു പുഴയ്ക്കു
എന്താണ് പറയാനുണ്ടാവുക
ഇന്നലെ ഞാനുണ്ടായിരുന്നു
എന്നതിനപ്പുറം .....?
ഇന്ന് നീയുന്ടെങ്കിലും
ഞാനില്ലാത്തപ്പോള്‍....

മരിച്ചുപോയ സുഹൃത്തിനു
എന്ത് നല്‍കാന്‍ നിനക്കാകും
പുഷ്പ ചക്രത്തിന് അപ്പുറം ...?
ഒന്നുമില്ലെന്ന് എനിക്കറിയാം.

ഞാന്‍ മരിച്ചത്
എനിക്ക് വേണ്ടിയാണല്ലോ..
നീ കൊല്ലും മുന്നേ
മരിക്കണമെന്ന് ഞാന്‍
മോഹിച്ചു..
നിന്‍റെ ക്രൂരതകളുടെ
നിണം അണിഞ്ഞു
എനിക്കെത്ര നാള്‍
വെന്തു ഒഴുകാനാകും..?
ചലം ചീറ്റുന്ന നിന്‍ മേനിക്ക്
എത്രനാള്‍
സ്നാനമൊരുക്കാന്‍ ....?

മണല്‍ ഊറ്റിയും
മണി വാങ്ങിയും
മതികെട്ടു നീ
വളരുംപോള്‍
വരണ്ടു പോയ പുഴയെ
ആരാണ് ഓര്‍ക്കുക...?
എങ്കിലും
ആശ്വസിക്കുന്നു ഞാന്‍..
അര്‍ബുധമോ പന്നിപ്പനിയോ
മസ്തിഷ്ക ജ്വരമോ
ബാധിച്ച നീ
ഒരിറ്റു ജലത്തിന് കൊതിച്ചു
കിട്ടാതെ
ജീവനൊടുക്കാന്‍
എന്നിലേക്ക്‌ ഓടിയെത്തുമ്പോള്‍
ഭാഗ്യം... ഞാന്‍ ഉണ്ടാകില്ലല്ലോ...
ഹോ....എന്തൊരാശ്വാസം..
അതോര്‍മ്മിക്കുംപോള്‍...

വറ്റിപ്പോയ പുഴയ്ക്കു
ഇതിനപ്പുറം എന്താണ്
പറയാന്‍ ബാക്കിയുണ്ടാവുക ....?
,<>

No comments:

Post a Comment