Saturday, 3 March 2012

ഓര്‍മ്മകള്‍ ഉണ്ടാകരുത്.....

()


ആരോ പറഞ്ഞ കഥകള്‍
കേട്ടുണര്‍ന്ന നാളുകള്‍...
ഓര്‍മയുടെ ചുടു നിണം
തളം കെട്ടിയ രാവുകള്‍ ....
പിന്നെയും പിന്നെയും
സന്ദേഹിച്ചു പോയ
ദിനരാത്രങ്ങള്‍.........
കേള്‍ക്കാന്‍ കൊതിക്കാത്ത
വാക്കുകളിലെ വ്യാകരണ
പിശകുകള്‍ മനം പുരട്ടിച്ച
 യാമങ്ങള്‍.......
ഓര്‍മകളേ...........
എന്ത് തെറ്റാണു
നിന്നോട് ഞാന്‍
ചെയ്തത്....?
വല്ലപ്പോഴും നിന്റെ
ചങ്ങാത്തം തേടി
വന്നതല്ലാതെ...
ഓര്‍മകളെ.... വിട...

()

No comments:

Post a Comment