നേരം പുലരാൻ ഇനിയും.മണിക്കുറുകൾ ബാക്കി. മഴത്തുള്ളികൾ മഞ്ഞുപോലെ പൊടിയുന്നു..ഗുരുവായൂര് നടയുടെ നേരെ മുന്നിലെ ബുക്ക് സ്ടാലിനു സമീപം നിന്ന ഞാൻ മൂന്നു മണിക്കൂര് നിന്നതിന്റെ ക്ഷീണം തീര്ക്കാൻ ഇത്തിരി ഇരിക്കാമെന്ന് കരുതി.. ഇവിടെ വച്ചാണ് അന്ന് ഞാൻ ആ വ്യക്തിയെ കണ്ടത്.. ആറു മാസം മുൻപ്. ഇതേ പോലെ ഒരു പുലര്ച്ചെ ദര്ശനം കഴിഞ്ഞു പുറത്തു വന്നപ്പോൾ. കാവി മുണ്ടും ചുവപ് ഉടുപും ധരിച്ചയാൽ. അവിടെ ഇരുന്നു മുഖം ഉയര്തിയപോൾ മുന്നില് ഉണ്ട് ആ രൂപം. എന്റെ മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി..... ആ രൂപം മന്ത്രിക്കുന്നു .. ഇതിനു മുൻപ് ചോദിച്ചിടുന്ടോ എന്ന് സംശയമുണ്ട്. മുഖം കണ്ടിട്ടു ചോദിച്ചത് പോലെ തോന്നുന്നു. ഉണ്ടെങ്കിൽ ൽ മാപ്പാക്കണം.
കാര്യമെന്താ...ഭജനം ഇരിക്കാൻ വന്നതാ. ഒരു തോർത്ത് വാങ്ങാൻ പൈസ തരാനുന്ടോ....അത് കഴിഞ്ഞു തോള് സഞ്ചി തുറന്നു . മുല്ലപുവിന്റെ സുഗന്ധം. മൂന്നു പൂക്കലെടുത്തു. . കൈവെള്ളയിൽ ഒതുകി പിടിച്ച ചെറു വിഗ്രഹ രൂപത്തിൽ പൂജ ചെയ്തുകൊണ്ടിരുന്നു. എത്ര തവണ പുക്കാൾ അര്ചിച്ചെന്ന വിവരം നോട്ട് പുസ്തകത്തിൽ കുറിക്കും. സംശയ കണ്ണോടെ നോക്കിയെന്നു കരുതിയാവും എന്നോടു ഒരു വിശ ദീകരനം- മുകംബികയിൽ പോകനംന്നാ ആഗ്രഹം. ഈ പൂജ പുര്തിയയാൽ ഭഗവാൻ അത് നടത്തി തരും.. ആ മുഖത്ത് എന്തൊരു ആത്മ വിശ്വാസം. കേള്വിക്കുരവ് ഉണ്ടെന്നത് ഒഴിച്ചാൽ അറുപതിന്റെ ഒരു ലെക്ഷണവും പറയില്ല.. വീട കോയംപതുരിൽ . .ആ തോല് സഞ്ചി തുറക്കുന്നത് കണ്ടു എന്റെ കണ്ണ് മര്യാദയില്ലാത്ത മലയാളിയെ പോലെ ഉളിഞ്ഞു നോക്കി. ജ്യോതിഷത്തിനെ വലിയ ഗ്രന്ഥങ്ങൾ... അതിൽ നിന്നും ഒരു മന്ദ്രം കുറിച്ച് തന്നു. ഇത് ജപിക്കുന്നത് നല്ലതാണെന്ന് ഒരുപദേശവും. മഴ മന്ത്രിച്ചു നില്ക്കെ ഞാൻ കുറിപ്പടി വായിച്ചു. രൂപം . എവിടെയ്കോ അപ്രത്യക്ഷമായി.. . ദർശനത്തിന്ദ ആഗ്രഹിചിരിക്കുന്ന മുകാംബികയിൽ പോകാൻ ഇനിയും വൈകരുതെന്ന സങ്കല്പവുമായി ഞാൻ ദേവസ്വം ബുക്ക് സ്ടാൽ തുറക്കുനതും കാത്തിരുന്നു....
No comments:
Post a Comment