Monday, 27 February 2012


നിളപോലെ

()
നേര്‍ത്ത്‌ നേര്‍ത്ത്‌
 നിളപോലെ നീ..
നീരാവിയാകുമെന്ന്‌
 നിനച്ചില്ല, ഞാന്‍....

Thursday, 23 February 2012

ഇല പൊഴിച്ചു
കാലത്തിന്റെ
സൊറ പറച്ചില്‍,
കിനാവുപോലെ...

Tuesday, 14 February 2012

നിങ്ങള്‍ക്കായി സാസ്ബാബു ഇപ്പോഴും.......


നിങ്ങള്‍ക്കായി സാസ്ബാബു ഇപ്പോഴും
പ്രാര്‍ഥനയില്‍...........

ഇരുട്ട് കൂടു വച്ച ഇടുങ്ങിയ മുറി. 108  ഉപനിഷത്തിന്റെ വായനയിലാണ് ബാബു. ബാബു പ്രാര്‍ത്ഥിക്കുന്നു -ലോകാ  സമസ്താ സുഖിനോ ഭവന്തു :
അര്‍ബുദ കിടക്കയിലും ബാബുവിന്റെ മനസ് നിറയെ മറ്റുള്ളവരാണ് .
  സാസ് ബാബു(52 )വിനെ അറിയില്ലേ.. രണ്ടു പതിട്ടാന്റില്‍ ഏറെയായി അലപുഴയിലെ  ആതുര   സേവന രംഗത്ത് കാരുണ്യത്തിന്റെ ആള്‍ രൂപമയി നിറഞ്ഞു നിന്നിരുന്ന സാം ബാബു.‍ ചേര്‍ത്തലയിലെ സ്വകാര്യ ആസ്പത്രിയില്‍ അടിയന്ധര ചികിത്സിക്കു നാളെ വീണ്ടും വിധേയനാകുന്നു.  ഇരിക്കാനും കിടക്കാനും കഴിയാതെ ബാബു പ്രയസതിന്റെ മരുഭൂമിയില്‍ ആരോടു പരാതി പറയാതെ എരിഞ്ഞു തീരുന്നു...അത് തത്വചിന്തയായി, കവിതയായി വേദനൈക്കുമേല്‍ ദിവ്യതൈലം പോലെ ആ മനസ്സില്‍ നിന്നും കടലാസിലേക്ക് പകരുന്നു. വേദനയെ മധുരിക്കുന്ന ഒരു ആത്മീയ അനുബവമാക്കി പരിഭാഷ ചെയ്യുകയാണ് ബാബു. നട്ടെല്ലിനെ വരിഞ്ഞു മുറുക്കിയ വേദനയുടെ ച്ചുളിച്ചുളിപ്പുകളെ എഴുത്തോല കൊണ്ടു മറച്ചു പിടിക്കുകയാണ് ബാബു. -കലുരന്‍- ൫൯ ഉള്‍പ്പെട്ടെ വിലയേറിയ മരുന്നിനു മാത്രം നിത്യവും 250  രൂപക്ക് മേല്‍ വേണം. ഒരാഴ്ചത്തെ അസ്പത്രിവസത്തിനു കുറഞ്ഞത്‌ 15000- രൂപ വേണം. കിടപ്പിലായതോടെ ബാബുവിന്റെ തൊഴില്‍ സ്ഥാപനം ലെക്ഷങ്ങളുടെ  കടത്തിലായി. ജില്ല ബാങ്കില്‍ ഉള്‍പ്പെടെയുള്ള ലെക്ഷങ്ങളുടെ കുടിശികയാണ്  ആകെ സ്വത്തു.
 നമ്മള്‍ സുഭിക്ഷമായി ഭക്ഷിക്കാന്‍ ജോലിചെയ്യുന്നു.ബാബുവിന് അത് കഴിയില്ല,ആവതു കാലത്ത് വിസന്നു വന്ന മാനസിക രോഗിക്കുപോലും സ്വന്ധം ആഹാരം കൈനീട്ടി കൊടുത്തവന്‍,അസ്യ്പത്രി കിടക്കയില്‍ പുഴുവരിച്ചു കിടന്ന ഒട്ടേറെ  അനാതര്‍ക്ക് അന്നവും മരുന്നും വസ്ത്രവും.. അഭയവും നല്‍കിയവന്‍. ഒരുനേരം വിശപ്പടക്കാന്‍ അല്ല, മരുന്ന് വാങ്ങാന്‍ ബാബുവിന് മുന്നില്‍ ചില സുമനസുകളുടെ സഹായം മത്രമാനുളത്. ആയിരങ്ങള്‍ക്ക് ജീവരെക്തം ദാനം ചെയ്ത ബാബു ഇന്ന് സ്വന്തം ജീവന് മുന്നില്‍......
ഒരു കടലോളം വേദനയെ കടുകൊളമാക്കി  മാറ്റുന്നു. ദൈവദാസനായി പ്രഖ്യാപിക്കപ്പെട്ട മോണ്‍. രേയ്നോല്ടു  പുരിക്കലിന്റെ ജീവചരിത്രം ഇരുപതു വര്ഷം മുന്‍പ് എഴുതിയ ബാബു അത്-എന്ന കവിത സമാഹരവും പ്രസിധീകരിചിടുന്ടു.
നല്ല മനസുകള്‍ ഉണ്ട് എന്നതിന്റെ തെളിവാണ് ബാബുവിന്റെ കുടുംബം ഇന്നും ജീവിക്കുന്നത്. അതിനപ്പുറം... എന്ത് പറയാന്‍..?
സുഹൃത്തേ.. ബാബു ഇനിയും ജീവിക്കണോ എന്നാ ചോദ്യത്തിനുത്തരം പറയാന്‍ ദൈവം നമുക്കും ഒരവസരം തരുന്നു. ഇന്ന് രാവിലെ ചന്ധനക്കാവിലെ  വീടിലെത്തി ബാബുവിനെ കണ്ടപോള്‍, നെഞ്ചകം  പൊട്ടുന്ന കവിതകള്‍ സ്വയം വായിച്ചു അറിയാതെ വിതുമ്പി പോകുന്ന ബാബു.  ഇത്രയും എഴുതിയില്ലെങ്കില്‍ ഞാന്‍ എന്നോട് ചെയ്യുന്ന പാപമാകും  എന്ന് തോന്നിപോയതുകൊന്ടു മാത്രം എഴുതിപ്പോയി. കണ്ണടച്ചു കവിത ചൊല്ലിയ ബാബു അറിയാതെ എടുത്ത ചിത്രവും ചേര്‍ക്കുന്നു. ബാബുവിന്റെ അനുമതി തേടാതെ ചെയ്ത അപരാധത്തിന്  ദൈവം എന്നോട് പൊറുക്കുമെന്നു  കരുതട്ടെ.

എന്റെ മെയില്‍ -സതീഷ്‌ഗോപിക @ജിമെയില്‍.കോം , ഫേസ് ബുക്ക്‌-സതീഷ്ഗോപി.


Sunday, 12 February 2012

oormmaayanam


ഓര്‍മ്മായനം....

ഓര്‍മ്മകള്‍ ഒരിക്കലും വന്ന വഴി മറക്കില്ല. എല്ലാ വഴികളും അവ ഓര്‍ക്കതിരിക്കാം.. എങ്കിലും ഓര്‍മ്മകള്‍ക്ക് ഒരു പണമിട മുന്തൂക്കമുന്ടു. അത് അവയുടെ ആത്മര്‍ത്തതയില്‍ ആണ് . ഓര്‍മ്മ മരങ്ങളായി നമ്മള്‍  പടര്‍ന്നു പന്തലിക്കൂ...അപ്പോള്‍ കാണാം ഓര്‍മ്മയുടെ ആ കരുത്ത്. ഓരോ ഓര്‍മയും ഓരോ ചെറു തുരുതുകളിലേക്കുള്ള ചെറു യാത്രകളാണ്. യാത്ര എന്നും ഓര്‍മയ്ക്ക് പനിനീര്‍ പുരട്ടിയ സ്നാനവും..
ഓര്‍മയുടെ ചുവടു നോക്കിയുള്ള ആ നടപ്പിനു ഒരു സുഖം ഉണ്ടുതാനും.
ഒരു പൂവ് വിരിയുംപോലെ മധുരമുറും കാഴ്ചയാണ് അതും.

ആധ്യാത്മികത

ആധ്യാത്മികതയും ഭൌതികതയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ എന്റെ അത്മീയത എന്നും തോറ്റു തൊപ്പിയിട്ടു പോകുന്നു .... ദൈവമേ ... പൊറുക്കണേ..