Wednesday, 22 August 2018

കഴുത്തോളം

കഴുത്തോളം 


കഴുകി തുടച്ച പത്രം പോലെ നാട് മിനുങ്ങി കിടന്നു.
 കൂമ്പി  പോകുന്ന  മിഴികൾ   തുറന്നു വയ്ക്കാനുള്ള  ശ്രമത്തിലായിരുന്നു  അയാൾ.
അബോധത്തിലെന്നപോലെ ചുറ്റും നോക്കി. ഒരു പിടിയും കിട്ടിയില്ല...തട്ടുമ്പുറത്തു നിന്ന് നീലിയുടെ കരച്ചിലില്ല ..ജനൽ പാളിക്കിടയിലെ വിടവിലൂടെ സുര്ര്യനും കടന്നു വരുന്നില്ല. ഞെട്ടി തരിച്ചു എഴുനേൽക്കാൻ ഓങ്ങി. കഴിയുന്നില്ല. വല്ലാത്ത ഇരുട്ട് . കൈ ഉയർത്തി കുടയാണ് ശ്രമിക്കവേ ഊക്കോടെ എവിടെയോ ഇടിച്ചു വിരലുകൾ മരവിച്ച പോലെ. കാണെക്കാണെ ജലധാരന് മനസിലായി തന്റെ കൈ മേൽക്കൂരയിലെ  ഓടിലാണ് കൊണ്ടതെന്നു.
അപ്പോൾ താൻ  മച്ചിൻപുറത്താണോ കിടന്നതു...?  അയാൾ  ചിന്ത ധീനനായി.    ഒന്നും  മനസിലാകാത്ത കുട്ടിയഏയ് അയാൾ ഒരു  നിമിഷം കണ്ണടച്ചു  കിടന്നു. അപ്പോൾ പെട്ടെന്നു ഹുംകാരത്തോടെ  ഒരു കാറ്റ് വാതിൽ പാളികൾ വലിച്ചടയ്ക്കുന്ന തു അയാൾ കണ്ടു . പെട്ടെന്ന്  ആരവംപോലെ  വെള്ളമൊഴുകി  കയറി. തെളിഞ്ഞു വന്ന രൂപം  എട്ടുവയസുകാരൻ  നരന്റെതാണ്. പൊടുന്നനെ അവന്റെ കൈയിൽ പിടിച്ചു നിൽക്കുന്ന ജയന്തിയുടെ  ചിത്രം .  അയാൾക്ക്‌ സഹിച്ചില്ല
ചാടി എഴുന്നെൽക്കാൻ  ശ്റമിക്കവേ  ശിരസു ശക്തിയിൽ ഇടിച്ച തോടെ അതിന്റെ റിയാക്ഷനിൽ  അയാൾ  തലയടിച്ചുതന്നെ  വീണു. എന്താണ് നടക്കുന്നതു  എന്ന് ചിന്തിക്കാൻ അയാൾ അശക്തനായിരുന്നു . ഏങ്കിലും  കുഞ്ഞിന്റെയും ജയന്തിയുടെയും  മുഖങ്ങൾ  അയാളെ വല്ലാതെ അസ്വസ്ഥനാക്കി.