Sunday, 13 May 2012


അമ്മ..
()

കരിന്തിരി വെട്ടത്ത്
അമ്മയുടെ
കണ്നീരുപ്പുചുടില്‍
ചാലിച്ച കഞ്ഞിയാണ്
എന്‍റെ
വിശപ്പാറ്റിയത്...

ചാണകമെഴുതിയ
 നിലത്ത് കിടന്നു
അമ്മ വിതുമ്പിയതാണ്
താരാട്ടായി
എന്നെ
ഉറക്കിയത്....

കണ്ടം വച്ച കോട്ടുപോലെ
അമ്മ തുന്നിക്കുട്ടിയ
ഉടുപ്പുകളാണ്
പഞ്ഞമറിയിക്കാതെ
എന്നെ
പൊതിഞ്ഞ്
സുക്ഷിച്ചത്......

അമ്മ വായിച്ച
അക്ഷരങ്ങളാണ്
അറിവിന്‍റെ അഗ്നിയിലേക്ക്
എന്നെ
പറത്തി വിട്ടത്........

അമ്മയുടെ പേര്‍
അങ്ങനെയാണ്
നന്മയെന്നു
 ഞാന്‍
കുഞ്ഞുന്നാളിലേ.
കുറിച്ച് വച്ച.ത്......
അമ്മയാ ണു
 പുണ്യമെന്നു
മന്ത്രമോതിയതും.......
.........................
സതീഷ്‌ ആലപ്പുഴ
()
സ്വപ്നക്കുട്ടില്‍
സ്നേഹ ചുംബനത്തിനു
അമ്മക്കിളിയുടെ കാത്തിരിപ്,
തളിരിലകള്‍ സാക്ഷി..
 അവനെ കാത്ത്
-------------------------
നീ വരും പാതയില്‍ ‍
മഞ്ഞ പട്ടാംബരം ചുറ്റി
കാത്തു നില്‍ക്കുന്നു ‍ ഞാന്‍
 നീ അറിയാതെ....

ghatikaara suchi


ആ മനസ് 
o
ഘടികാര സുചി  എത്ര വേഗമാണ് 
ഓടി തീര്‍ക്കുന്നത്,

എത്ര വട്ടമാണ്  12 നെ- 
വലംവച്ച് ആലിംഗനം ചെയ്യുക..

അതിനു പ്രണയാര്‍ദ്രന്റെ മനസുണ്ട്..